തെലങ്കാനയില്‍ ഒമിക്രോണ്‍ സാമൂഹിക വ്യാപനം ആരംഭിച്ചു!

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 29 ഡിസം‌ബര്‍ 2021 (10:17 IST)
തെലങ്കാനയില്‍ ഒമിക്രോണ്‍ സാമൂഹിക വ്യാപനം ആരംഭിച്ചതായി സൂചന. കഴിഞ്ഞ ദിവസം മൂന്നുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഇവര്‍ക്ക് എങ്ങനെയാണ് രോഗം പിടിപ്പെട്ടതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇത് സാമൂഹികവ്യാപനത്തിന്റെ സൂചനയെന്നാണ് കണക്കാക്കുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഗര്‍ഭിണിയും ഒരു ടെക്കിയും ആശുപത്രിയിലെ ഡയാലിസിസ് ടെക്‌നീഷ്യനും ആണ് ഉള്ളത്. ഇന്നലെ ഏഴുപേര്‍ക്കാണ് തെലങ്കാനയില്‍ രോഗം കണ്ടെത്തിയിട്ടുള്ളത്. ഇതുവരെ 62 പേര്‍ക്ക് സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
 
ആരോഗ്യമന്ത്രി ടി ഹരീഷ് റാവു പറയുന്നത് രോഗം സ്ഥിരീകരിച്ച 62 പേരില്‍ 46 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലായിരുന്നുവെന്നാണ്. ഇത് കാണിക്കുന്നത് വാക്‌സിന്‍ സ്വീകരിക്കാത്തവരെയാണ് ഒമിക്രോണ്‍ കൂടുതലായി ബാധിക്കുന്നതെന്നാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍