ഇപ്പോൾ രാഷ്ട്രീയത്തിലേക്കില്ല: നിലപാട് വ്യക്തമാക്കി സ്റ്റൈൽ മന്നൻ

Webdunia
വ്യാഴം, 23 നവം‌ബര്‍ 2017 (18:28 IST)
രാഷ്ട്രീയപ്രവേശനം ഉടന്‍ ഇല്ലെന്ന പ്രഖ്യാപനവുമായി സ്റ്റൈൽ മന്നൻ രജനികാന്ത്. സ​മീ​പ​ഭാ​വി​യി​ൽ രാ​ഷ്ട്രീ​യ​ത്തില്‍ ഇറങ്ങേണ്ട അനിവാര്യ സാഹചര്യമൊന്നുമില്ലെന്നും അടുത്ത മാസം ഡിസംബർ 12ന് തന്റെ പിറന്നാൾ ആഘോഷങ്ങൾക്ക് ശേഷം ആരാധകരെ കാണുമെന്നും ആന്ധ്രാപ്രദേശിലെ ശ്രീ രാഘവേന്ദ്ര സ്വാമി മഠം സന്ദർശിച്ച ശേഷം മടങ്ങിയെത്തിയ രജനി ചെന്നൈ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
 
രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങുകയാണെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. മുമ്പൊരിക്കൽ ആരാധകരെ അഭിസംബോധന ചെയ്ത വേളയില്‍, തമിഴ്നാട്ടിലെ​വ്യവസ്ഥിതി അനുദിനം ചീഞ്ഞു കൊണ്ടിരിക്കുകയാണെന്നും ഒരു യുദ്ധത്തിന് തയ്യാറാവാനുള്ള സമയമയെന്നും രജനികാന്ത് ആഹ്വാനം ചെയ്തിരുന്നു. അതേസമയം,​മറ്റൊരു തമിഴ് നടനായ കമലഹാസൻ രാഷ്ട്രീയത്തിലിറങ്ങുമെന്നും ഉടൻതന്നെ പാർട്ടി പ്രഖ്യാപിക്കുമെന്നുമുള്ള സൂചനയും നൽകിയിട്ടുണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article