വളരെയേറെ സാഹസികത നിറഞ്ഞ ഒരു സംഭവമാണ് പാമ്പുപിടുത്തം. പിടികൂടാന്‍ അറിയാത്തവര്‍ ആ പണിക്ക് പോയാല്‍ ചിലപ്പോള്‍ മരണം വരെ സംഭവിച്ചേക്കും. ചിലപ്പോള്‍ അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ പാമ്പിനെ പിടികൂടേണ്ടി വന്നേക്കും. അത്തരത്തിലുള്ളൊരു സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്.
ജക്കാര്‍ത്തയിലാണ് സംഭവം നടന്നത്. തിരക്കേറിയ ട്രെയിനിന്റെ ബെര്‍ത്തില്‍ കയറിക്കൂടിയ പാമ്പ് ആരും കാണാതെ ഒളിച്ചിരിക്കുകയായിരുന്നു . ബോഗോസില്‍ നിന്നും ജക്കാര്‍ത്തയിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. യാത്രക്കാരുടെ ബാഗ് സൂക്ഷിച്ചിരുന്ന ബെര്‍ത്തിലായിരുന്നു അപ്രതീക്ഷിതമായി പാമ്പ് കയറിക്കൂടിയത്. പരിഭ്രാന്തരായ ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും കുതറിയോടി.
ആ സമയത്താണ് പാമ്പിനെ വെറുതെ വിടാന്‍ തയ്യാറല്ലായെന്ന് പറഞ്ഞ് യാത്രക്കാരില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍ രംഗത്തെത്തിയത്. ആ യുവാവ് പാമ്പിനെ ബെര്‍ത്തില്‍ നിന്നും വലിച്ചെടുത്തു നിലത്ത് വെച്ച് ഒറ്റയടിയായിരുന്നു. പാമ്പ് അപ്പോള്‍ തന്നെ ചത്തു. അങ്ങനെയാണ് ഒരൊറ്റ ദിവസം കൊണ്ട് ആ യുവാവ് സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ തുടങ്ങിയത്.