2016 ഒക്ടോബര്‍ മുതല്‍ 2017 ഒക്ടോബര്‍ വരെയാണ് 55 ജീവികള്‍ ചത്തത്. 17 പക്ഷികള്‍, 32 സസ്തനികള്‍, ആറ് ഉരഗങ്ങള്‍ എന്നിവയാണ് ചത്തത്.
പ്രായക്കൂടുതല്‍ കൊണ്ടുണ്ടാകുന്ന അസുഖങ്ങളാലാണ് പല ജീവികളും ചത്തതെന്നാണ് മൃഗശാല അധികൃതര്‍ നല്കുന്ന വിശദീകരണം. യാതൊരു വിധത്തിലുള്ള അണുബാധയും ഉണ്ടായിട്ടില്ല. തിരുവനന്തപുരം മൃഗശാലയിലെ ഏകകുഴപ്പം മാനുകള്‍ പരസ്പരം ആക്രമണം നടത്തുന്നതാണ്. ഇപ്പോള്‍ 200 മാനുകള്‍ ഇവിടെയുണ്ട്. അവ തമ്മില്‍ ആക്രമിക്കുകയും അതിനിടയില്‍ ചിലപ്പോള്‍ ചത്തുപോകുകയും ചെയ്യുന്നു എന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.