ഒരു മതവും മറ്റുമതങ്ങളെ വെറുക്കാന്‍ പഠിപ്പിക്കുന്നില്ല: ക്രിസ്മസ് ആഘോഷ പരിപാടിയില്‍ തെലുങ്കാന മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 22 ഡിസം‌ബര്‍ 2021 (11:38 IST)
ഒരു മതവും മറ്റുമതങ്ങളെ വെറുക്കാന്‍ പഠിപ്പിക്കുന്നില്ലെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പറഞ്ഞു. മതമൗലിക വാദികള്‍ മറ്റുമതക്കാരെയും അവരുടെ ആരാധനാലയങ്ങളെയും ആക്രമിച്ചാണ് നേട്ടമുണ്ടാക്കുന്നത്. പണ്ട് കുറച്ച് വിഡ്ഢികളായ മുസ്ലീം രാജാക്കന്‍ന്മാര്‍ ഹിന്ദുക്ഷേത്രങ്ങള്‍ നശിപ്പിച്ചു. അതുപോലെ ചില രാജാക്കന്‍ന്മാര്‍ മറ്റു മതസ്ഥരുടെ ആരാധനായങ്ങളും നശിപ്പിച്ചു. അവരൊക്കെ എന്താണ് നേടിയത്-മുഖ്യമന്ത്രി ചോദിച്ചു. 
 
ചൊവ്വാഴ്ച എല്‍ബി സ്‌റ്റേഡിയത്തില്‍ നടന്ന ക്രിസ്മസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാമതങ്ങളും സ്‌നേഹവും മനുഷ്യത്വവുമാണ് പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article