പൊലീസ് സ്റ്റേഷനുകളിലെ ക്രൂരത അവസാനിക്കണമെങ്കില്‍ സിസിടിവി ക്യാമറകള്‍ ശരിയായി പ്രവര്‍ത്തിക്കണമെന്ന് കേരള ഹൈക്കോടതി. പരാതി നല്‍കിയ രസീത് ചോദിച്ചപ്പോള്‍ കൃത്യനിര്‍വഹണത്തിന് തടസം നിന്നെന്നാരോപിച്ച് ഉപദ്രവിച്ചതിനെതിരെ ഒരാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.