കേരളത്തിൽ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

അഭിറാം മനോഹർ
ചൊവ്വ, 4 ഫെബ്രുവരി 2020 (12:54 IST)
കേരളത്തിൽ ഇതുവരെ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. എന്നാൽ കേരളത്തിൽ രണ്ട് കേസുകൾ എൻഐഎ അന്വേഷണത്തിലാണെന്നും ബെന്നി ബെഹന്നാൻ എംപിക്ക് നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
 
കേരളത്തിൽ ലൗ ജിഹാദില്ലെന്ന് നേരത്തെ കേരള സംസ്ഥാന സർക്കാറും ഹൈക്കോടതിയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ സീറോ മലബാർ സഭ ലൗ ജിഹാദുണ്ടെന്ന് ആരോപിച്ചതൊടെയാണ് വിവാദങ്ങൾ വീണ്ടും ആരംഭിച്ചത്. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് എം പി പാർലമെന്റിൽ ചോദ്യം ചോദിച്ചത്.
 
കേരളത്തിൽ രണ്ട് മത വിഭാഗക്കാർ തമ്മിൽ വിവാഹം നടന്നിട്ടുണ്ടെന്നും എന്നാൽ എൻഐഎ അടക്കം അന്വേഷിച്ചും ലൗ ജിഹാദ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article