പ്രതിഷേ‌ധങ്ങൾക്ക് പുല്ല്‌ വില; പൗരത്വ നിയമം പ്രാബല്യത്തിൽ; വിജ്ഞാപനമിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

റെയ്‌നാ തോമസ്

ശനി, 11 ജനുവരി 2020 (08:48 IST)
പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു. രാജ്യ വ്യാപകം പ്രതിഷേധങ്ങൾ നിലനിൽക്കെയാണ് നിയമം നിലവിൽ വന്നത്. ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. വെള്ളിയാഴ്ച രാത്രിയാണ് വിജ്ഞാപനം പുറത്തിറക്കിയത്. ഇതോടെ വെള്ളിയാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വരും.
 
അതേസമയം പൗരത്വ ഭേദഗതി നിയമവുമായി മുന്നോട്ടുപോയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അഭിനന്ദനവുമായി ഗുജറാത്ത് നിയമസഭ വെള്ളിയാഴ്ച പ്രമേയം പാസാക്കി. ഇസ്‍ലാമിക രാജ്യങ്ങളായ പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി ബാവുൽ സുപ്രിയോ പ്രതികരിച്ചു. ഒരു ഇന്ത്യക്കാരന്റെയും പൗരത്വം സിഎഎ തട്ടിമാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
2014ന് മുന്‍പ് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് രാജ്യങ്ങളിൽനിന്നുള്ള ന്യൂനപക്ഷങ്ങൾക്കു പൗരത്വം നൽകുന്നതിനാണ് സിഎഎ നിയമം പാസാക്കിയത്. ഡിസംബർ 11നാണ് ബിൽ പാര്‍ലമെന്റ് പാസാക്കിയത്. പൗരത്വം നിയമം നടപ്പാക്കുന്നതിൽനിന്ന് ഒരിഞ്ചു പോലും പിന്നോട്ടില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തേ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍