ജെ എൻ യു വിൽ ആക്രമണം നടത്തിയ ഒൻപത് പേരെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്. തിരിച്ചറിഞ്ഞവരിൽ 5 പേർ ഇടത് വിദ്യാർത്ഥി സംഘടനാ പ്രവർത്തകരും 2 പേർ എബിവിപി പ്രവർത്തകരും മറ്റുള്ളവർ പുറത്തുനിന്നുമുള്ളവരാണെന്ന് പൊലീസ്.
വിദ്യാർഥി യൂണിയൻ ചെയർമാൻ ഐഷി ഘോഷുൾപ്പെടെ അഞ്ച് ഇടതു വിദ്യാർഥി സംഘടന പ്രവർത്തകരുണ്ടെന്നാണ് പൊലീസിന്റെ ഭാഷ്യം. സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് ഡൽഹി പൊലീസ് പുറത്തുവിട്ടു. പെരിയാർ, സബർമതി ഹോസ്റ്റലിൽ ആക്രമണം നടത്തിയത് ഇവരാണെന്നാണ് പൊലീസ് പറയുന്നത്.
വിദ്യാർഥികൾ സെർവർ റൂമും തകർത്തെന്നാണു പൊലീസ് പറയുന്നത്. മുഖംമൂടി ധരിച്ചെത്തിയവരിൽ ഇപ്പോൾ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ചെയർമാൻ ഐഷി ഘോഷും ഉൾപ്പെടുമെന്നാണ് പൊലീസിന്റെ ആരോപണം.