ഇന്ധനവില വളരെക്കൂടുതലാണെന്നും അത് ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്നും കേന്ദ്ര ഗതാഗതവകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി. മുംബൈയില്‍ മൂന്നാമത് ബ്ലൂംബെര്‍ഗ് ഇന്ത്യാ എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കവേ ഇന്ധനവിലയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയാന്‍ സാധ്യതയുണ്ടെന്നും ഗഡ്കരി പറഞ്ഞു. എന്നാല്‍ ഈ വിവരത്തിന്റെ ഉറവിടം അദ്ദേഹം വ്യക്തമാക്കിയില്ല.
പെട്രോളിന്റേയും ഡീസലിന്റേയും വില കുറയ്‌ക്കുമോ എന്ന ചോദ്യത്തിൽ, അതിന് തീരുമാനമെടുക്കേണ്ടത് താൽ അല്ലെന്നും ധനമന്ത്രി ആണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.