Priyanka Gandhi: ഇന്ത്യന്‍ ഭരണഘടനയുടെ കോപ്പിയുമായി പ്രിയങ്ക ഗാന്ധി; വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു

രേണുക വേണു

വ്യാഴം, 28 നവം‌ബര്‍ 2024 (12:13 IST)
Priyanka Gandhi

Priyanka Gandhi: വയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിനു തുടക്കം കുറിക്കുന്നതിനൊപ്പമായിരുന്നു പുതിയ എംപിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ്. 
 
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക കേരള തനിമയില്‍ കസവുസാരി ധരിച്ചാണ് സത്യപ്രതിജ്ഞ ചടങ്ങിനു എത്തിയത്. ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിപ്പിടിച്ചാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സന്നിഹിതരായിരുന്നു. 

#WATCH | Congress leader Priyanka Gandhi Vadra takes oath as Member of Parliament in Lok Sabha

(Video source: Sansad TV/YouTube) pic.twitter.com/eaLJzpTY2y

— ANI (@ANI) November 28, 2024
ഹിന്ദിയിലായിരുന്നു പ്രിയങ്കയുടെ സത്യപ്രതിജ്ഞ. സത്യവാചകം ചൊല്ലി തുടങ്ങിയപ്പോള്‍ മുതല്‍ കഴിയുന്നതുവരെ ഭരണഘടനയുടെ പകര്‍പ്പ് പ്രിയങ്ക ഉയര്‍ത്തിപ്പിടിച്ചു. 'ജയ് ഹിന്ദ്' പറഞ്ഞാണ് സത്യവാചകം പൂര്‍ത്തിയാക്കിയത്. സത്യപ്രതിജ്ഞയ്ക്കു ശേഷം രാഹുല്‍ ഗാന്ധി പ്രിയങ്കയെ അഭിവാദ്യം ചെയ്തു. നിലവിലെ സഭയില്‍ കേരളത്തില്‍ നിന്നുള്ള ഏക വനിതാ എംപിയാണ് പ്രിയങ്ക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍