പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തി കോണ്‍ഗ്രസും എല്‍ഡിഎഫും. ബിജെപിയുമായി ശക്തമായ പോരാട്ടമുണ്ടാകുമെന്ന് കരുതപ്പെട്ടിരുന്ന പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിന്റെ ലീഡ് 10,000വും കടന്ന് കുതിക്കുകയാണ്. വയനാട് ലോകസഭാ മണ്ഡലത്തിൽ പ്രിയങ്കാഗാന്ധിയുടെ വോട്ട് 3 ലക്ഷം കടന്നു.