പാലക്കാട് ഉപതിരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ നേട്ടമുണ്ടാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ബിജെപിക്ക് വലിയ പിന്തുണയുള്ള നഗരസഭയിലെ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ 700 ഓളം വോട്ടുകളുടെ കുറവാണുണ്ടായത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ 430 വോട്ടുകള്‍ കൂടിയിട്ടുണ്ട്. സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായ സരിന് 111 വോട്ടും കൂടുതലായി ലഭിച്ചു.