ബന്ദും ഹർത്താലും വെറുതേയായി? ഇന്ധന വില ഇന്നും കൂടി, പര്‍ഭാനിയില്‍ പെട്രോളിന് 90 കടന്നു

ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (08:28 IST)
പെട്രോള്‍, ഡീസല്‍ വില ഇന്ന് വീണ്ടും കുതിച്ചുയര്‍ന്നു. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് വർധിച്ചത്. ദിനം‌പ്രതിയുള്ള ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ഇന്നലെ നടന്ന അഖിലേന്ത്യാ ബന്ദിന് ശേഷമാണ് ഈ വർധനവ് എന്നത് ശ്രദ്ധേയം. 
 
മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 88.62 രൂപയാണിപ്പോള്‍. രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന എണ്ണവിലയുള്ള മഹാരാഷ്ട്രയിലെ പര്‍ഭാനി നഗരത്തില്‍ ചൊവ്വാഴ്ച പെട്രോളിന്റെ വില 90.05 രൂപയിലേക്ക് കുതിച്ചു. പെട്രോളിനും ഡീസലിനും ഏറ്റവുമധികം തീരുവ ചുമത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. കേന്ദ്ര നികുതിക്കു പുറമേ മഹാരാഷ്ട്ര പെട്രോളിനു മേല്‍ 25 ശതമാനം മൂല്യ വര്‍ധിത നികുതി ചുമത്തുന്നുണ്ട്.
 
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 പൈസയും ഡീസലിന്76രൂപ 88 പൈസയും  കോഴിക്കോട് പെട്രോളിന്  83.11 പൈസയും ഡീസലിന്  77.15 പൈസയുമാണ് ഇന്നത്തെ വില.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍