ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശിൽ നിന്നുമാണ് ഈ വാർത്ത പെട്രോളിന് ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന സംസ്ഥാനങ്ങാളിൽ ഒന്നാണ് മധ്യപ്രദേശ്. ഇന്ധനവില വലിയ തോതിൽ കൂടിയതിനാലാൽ സംസ്ഥാനത്തിലൂടെ കടന്നുപോകുന്ന ട്രക്കുകളും ലോറികളും ഇപ്പോൾ മധ്യപ്രഡേശിലെ പമ്പുകളിൽ നിന്നും ഇന്ധനം നിറക്കുന്നില്ല. ഇതോടെ കഷ്ടത്തിലായ പമ്പുടമകൾ ആളുകളെ പമ്പിലെത്തിക്കുന്നതിനായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
100 ലിറ്റർ ഇന്ധനം നിറക്കുന്ന ഡ്രൈവർമർക്ക് പമ്പുകൾ പ്രഭാത ഭക്ഷണം സൌചന്യമായി നൽകും. 5000 ലിറ്റർ ഇന്ധനം നിറക്കുന്നവർക്ക് മൊബൈൽ ഫോണുകളും മറ്റു ഡിജിറ്റൽ ഗാഡ്ജറ്റുകളുമാണ് സമ്മനം. ഇന്ധനത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് വാഷിംഗ് മെഷീൻ എ സി, മോട്ടർ സൈക്കിൾ എന്നിവയും സമ്മനമായി നൽകാൻ ഇപ്പോൾ പമ്പുടമകൾ തയ്യാറാണ്.