പെട്രോൾ പമ്പ് ജീവനക്കാർ ഇനി പരീക്ഷയെഴുതി പാസാവണം !

വ്യാഴം, 26 ജൂലൈ 2018 (18:07 IST)
രാജ്യത്തെ പെട്രോൾ പമ്പ് ജീവനക്കാർക്ക് എഴുത്ത് പരീക്ഷ നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ. ഫില്ലിംഗ് സ്റ്റാഫുകൾക്ക് മതിയായ യോഗ്യത ഉറപ്പുവരുത്തുന്നതിനാണ് പരീക്ഷ നടത്താൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്. 
 
നിലവിൽ പമ്പുകളിൽ ഫില്ലിംഗ് സ്റ്റാഫായി ജോലി ചെയ്യുന്നവർ സെപ്ടംബറിൽ പരീക്ഷയെ അഭിമുഖീകരിക്കേണ്ടി വരും. ആദ്യഘട്ടമെന്ന നിലയിൽ സെപ്ടംബറിൽ നടക്കുന പരീക്ഷയിൽ പരാജയപ്പെട്ടാലും ജോലി നഷ്ടമാകില്ല. വിജയിക്കുന്നവർക്ക് ശമ്പളത്തിൽ 500 രൂപയുടെ വർധനവുണ്ടാകും. അതേസമയം എത് തരത്തിലുള്ള പരീഷയാണ് നടത്തുക എന്നത് വ്യക്തമായിട്ടില്ല. 
 
എന്നാൽ ഭാവിയിൽ പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ ഫില്ലിംഗ് സ്റ്റാഫായി ജോലി ചെയ്യാനാകൂ എന്ന് കേന്ദ്ര സർകാർ നിലപാട് സ്വീകരിക്കും എന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര സർക്കാർ പരീക്ഷ നടത്താനൊരുങ്ങുന്നു എന്ന് വാർത്ത പുറത്തുവന്നതോടെ പെട്രോൾ പമ്പ് ജീവനക്കാർ ആശങ്കയിലാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍