തെറ്റായ സന്ദേശങ്ങൾ കണ്ടെത്താൻ സഹായിക്കുന്നവർക്ക് വൻ‌തുക സമ്മാനം പ്രഖ്യാപിച്ച് വാട്സാപ്പ്

വ്യാഴം, 5 ജൂലൈ 2018 (20:00 IST)
വാട്സാപ്പിലൂടെ പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങൾ കണ്ടെത്താൻ സാഹായിക്കുന്നവർക്ക് വലിയ തുക സമ്മാനമായി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് വാട്സാപ്പ്. വാട്സാപ്പിലൂടെ പ്രചരിക്കുന്ന പ്രകോപനപരമായ സന്ദേശങ്ങൾ എൻ‌ക്രിപ്റ്റ് ചെയ്ത് സന്ദേശങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കാൻ സഹായിക്കുന്നവർക്ക് 35 ലക്ഷം രൂപ സമ്മാനമായി നൽകാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
 
വാട്സാപ്പ് വഴി തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്നത് വർഗീയ കലാപങ്ങളിലേക്കും, ആൾകൂട്ട കൊലപാതകങ്ങളിലേക്കും നയിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വാട്സാപ്പ് ഇത്തരമൊരു നീക്കത്തിലേക്ക് കടക്കാൻ കാരണം. 
 
വാടസാപ്പിലൂടെ പ്രചരിക്കുന്ന പ്രകോപന പരമായ സന്ദേശങ്ങൾ നിയന്ത്രിക്കുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വാട്സാപ്പിന് നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് തെറ്റായ സന്ദേശങ്ങൾ കണ്ടെത്താൻ സഹായിക്കുന്നവർക്ക് വൻ‌തുക വാഗ്ദാനം ചെയ്തുകൊണ്ടുള്ള വാട്സാപ്പിന്റെ പ്രഖ്യാനം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍