കർണാടകയിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കുറയ്‌ക്കാൻ നീക്കവുമായി എച്ച് ഡി കുമാരസ്വാമി

തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (11:52 IST)
രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കർണാടകയിൽ ഇന്ധനവില കുറയ്‌ക്കാൻ എച്ച് ഡി കുമാരസ്വാമി സർക്കാർ നീക്കം തുടങ്ങി. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ഇന്ധനവില കുറയ്ക്കുന്നതിന് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അറിയിച്ചിട്ടുണ്ട്.
 
രണ്ട് രൂപ വീതം പെട്രോളിനും ഡീസലിനും കുറവ് വരുത്താനാണ് കർണാടക സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ തീരുമാനം ജനങ്ങൾക്ക് കുറച്ച് ആശ്വാസം പകരുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂല്യവര്‍ധന നികുതിയില്‍ (വാറ്റ്) സംസ്ഥാനത്ത് ഇളവ് നല്‍കാനാണ് നിലവിലെ ധാരണ. 
 
ആന്ധ്രാപ്രദേശും പശ്ചിമ ബെംഗാളും രാജസ്ഥാനും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചിരുന്നു. ഈ സാഹചര്യത്തില്‍ കര്‍ണാടകയിലും വാറ്റ് കുറയ്ക്കുന്നതോടെ രണ്ട് രൂപയോളം ഇന്ധന വില കുറയുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍