ഗോ സംരക്ഷകർ എന്നു പറയുന്നവർ സാമൂഹിക വിരുദ്ധർ; പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ആർഎസ്എസ് പരസ്യമായി രംഗത്ത്

Webdunia
ചൊവ്വ, 9 ഓഗസ്റ്റ് 2016 (08:26 IST)
ഗോ സംരക്ഷകരെ ശാസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ ആർ എസ് എസ് പരസ്യമായി രംഗത്ത്. ഗോ സംരക്ഷകരാണെന്ന് പറയുന്നവരിൽ ഏകദേശം 80 ശതമാനം ആളുകളും സാമൂഹിക വിരുദ്ധർ എന്ന പ്രസ്താവന ഒഴിവാക്കാമായിരുന്നു എന്നാണ് ആർ എസ് എസ് പറഞ്ഞത്. പശു സംരക്ഷകര്‍ക്ക് എതിരായ നരേന്ദ്രമോദിയുടെ പ്രസ്താവനക്ക് എതിരെ രംഗത്ത് എത്തിയ വിഎച്ച്പിയെ ആർ എസ് എസ് ന്യായീകരിച്ചു.
 
ദളിതര്‍ക്ക് നേരെ പശു സംരക്ഷകര്‍ നടത്തുന്ന അക്രമങ്ങളെ ജാതിയുടെയോ, മതത്തിന്റേയോ അടിസ്ഥാനത്തിലല്ല വിലയിരുത്തേണ്ടത്ത്. പശു സംരക്ഷകരുടെ നിലപാടുകളോട് ആര്‍എസ്എസിന് യോജിപ്പാണ് ഉള്ളതെന്ന് ആർ എസ് എസ് വക്താവ് മദന്‍ മോഹന്‍ വൈദ്യ പറഞ്ഞു. ഗോസംരക്ഷണത്തിന്റെ പേരില്‍ ആക്രമണം നടത്തുന്നവര്‍ പശുക്കള്‍ പ്ലാസ്റ്റിക് ഭക്ഷിച്ച് ചാകുന്നതിനെതിരെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്നും അതാണ് ഏറ്റവും വലിയ ഗോസംരക്ഷണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
Next Article