സൗദിയിൽ തൊഴിൽ പ്രതിസന്ധിയെ തുടർന്ന് ലേബർ ക്യാമ്പുകളിൽ കഴിയുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് കൈത്താങ്ങുമായി സൗദി. തൊഴിലാളികള്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യാന്‍ അടിയന്തര സഹായമായി 10 കോടി റിയാല്‍ തൊഴില്‍ മന്ത്രാലയത്തിന് അനുവദിക്കാന്‍ ധന മന്ത്രാലയത്തിന് ഉത്തരവ് ലഭിച്ചു. തൊഴിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിനായി സൽമാൻ രാജാവിന്റേതാണ് ശക്തമായ ഇടപെടൽ.
പ്രതിസന്ധിയിലായ കമ്പനികളിലെ തൊഴിലാളികള്‍ക്ക് ഈ തുക വിതരണം ചെയ്യും. വേതന സുരക്ഷ പദ്ധതിയുടെ ഭാഗമായി നല്‍കുന്ന തുക പിന്നീട് കമ്പനികളുടെ അക്കൗണ്ടില്‍ നിന്ന് ഈടാക്കും. ശമ്പളം ലഭിക്കാതെ കുടുങ്ങി കിടക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യാക്കാർക്ക് ഇത് ആശ്വാസമാകും. ഇതോടെ നാട്ടിലെക്ക് മടങ്ങാൻ തയ്യാറെടുക്കുന്നവർക്കും ആനുകൂല്യങ്ങൾ ഉടൻ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ്.
തൊഴിലാളികള്‍ക്ക് മുമ്പ് ശമ്പളം നല്‍കിയിട്ടുണ്ടോയെന്ന് തൊഴില്‍ വകുപ്പില്‍ നിന്ന് ഉറപ്പുവരുത്തണമെന്നും ശമ്പളം നല്‍കുന്നതില്‍ വീഴ്ചവരുത്തുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കണമെന്നും രാജാവ് നിർദേശിച്ചു. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ട ക്യാമ്പുകളില്‍ അത് പുനഃസ്ഥാപിക്കണം. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നടപടിക സ്വീകരിച്ചതായി അതാത് രാജ്യത്തെ അംബാസിഡർമാരെ അറിയിക്കാനും രാജാവ് പറഞ്ഞു.