ന്യൂഇയർ സ്‌പെഷ്യൽ; ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് സൂപ്പർ ഫാസ്റ്റ് ട്രെയിൻ

നിഹാരിക കെ.എസ്
ബുധന്‍, 25 ഡിസം‌ബര്‍ 2024 (09:25 IST)
കൊച്ചി: ക്രിസ്മസ് ന്യൂഇയർ അവധിക്കാലത്ത് കേരളത്തിലേക്കുള്ള യാത്രാ തിരക്ക് പരിഗണിച്ച് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. നിലവിലെ ട്രെയിനുകളിൽ സീറ്റ് ലഭ്യമല്ലാത്തതിനാലാണ് അധിക ട്രെയിൻ. യാത്രക്കാരുടെ നിരന്തരമായ ആവശ്യമാണ് ഓട്‌സിൽ ഇന്ത്യൻ റെയിൽവേ പരിഗണിച്ചതിരിക്കുന്നത്. നിസാമുദ്ദീൻ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ ആണ് അവധിക്കാലത്ത് സ്പെഷ്യലായി ഓടുക.
 
ഇന്ന് രാവിലെ (ഡിസംബർ 25 ബുധനാഴ്ച) എട്ട് മണിയ്ക്ക് ട്രെയിൻ ടിക്കറ്റ് റിസർവേഷൻ ആരംഭിക്കും. ഹസ്രത് നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്നാണ് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. 04082 ഹസ്രത് നിസാമുദ്ദീൻ - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഡിസംബർ 28ന് രാത്രി 07:20നാണ് സർവീസ് ആരംഭിക്കുക. തുടർന്ന് മൂന്നാംദിനം രാത്രി 07:45ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും.
 
ഡിസംബർ 30ന് രാവിലെ 08:18ന് കാസർകോട് എത്തുന്ന ട്രെയിൻ 09:22 കണ്ണൂർ, 10:37 കോഴിക്കോട്, 12:25 ഷൊർണൂർ, 01:10 തൃശൂർ, 02:13 ആലുവ, 02:40 എറണാകുളം, 04:07 കോട്ടയം, 04:38 തിരുവല്ല, 04:50 ചെങ്ങന്നൂർ, 05:13 കായംകുളം, 06:02 കൊല്ലം, 06:28 വർക്കല ശിവഗിരി സ്റ്റേഷനുകൾ പിന്നിട്ട് 07:45ന് തിരുവനന്തപുരത്തെത്തും.

അനുബന്ധ വാര്‍ത്തകള്‍

Next Article