സ്വർണ്ണക്കടത്ത്: കുഞ്ഞുടുപ്പുകളിലെ ബട്ടണുകളും സ്വർണ്ണം

Webdunia
ഞായര്‍, 6 നവം‌ബര്‍ 2022 (11:45 IST)
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്തു നിന്ന് വന്ന യാത്രക്കാരനിൽ നിന്ന് അനധികൃതമായി കൊണ്ടുവന്ന 349 ഗ്രാം സ്വർണ്ണം പിടികൂടി. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി ഫയാസ് അഹമ്മദ് റാണ (26) കൊണ്ടുവന്ന ഈ സ്വർണ്ണത്തിനു 17.76 ലക്ഷം രൂപയാണ് വില.  
 
കുട്ടികളുടെ വസ്ത്രങ്ങളിലെ ബട്ടൺ എന്ന രീതിയിൽ ഇതിൽ വെള്ളിനിറം പൂശിയാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഇയാളുടെ പെരുമാറ്റത്തിൽ ഉണ്ടായ സംശയത്തെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് സ്വർണ്ണം കണ്ടെത്തിയത്.
 
ഇതിനൊപ്പം കഴിഞ്ഞ ദിവസം ഷാർജയിൽ നിന്നെത്തിയ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് 69.32 ലക്ഷം രൂപയുടെ സ്വർണ്ണവും പിടിച്ചെടുത്തു. ശുചിമുറിയിൽ സ്വർണ്ണ മിശ്രിത പൊതി ശുചീകരണ തൊഴിലാളി കളാണ് കണ്ടെത്തി കസ്റ്റംസിനെ വിവരം അറിയിച്ചത്. പൊതിയിൽ 1.6 കിലോ പൊടിയായിരുന്നു ഉണ്ടായിരുന്നത്.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article