കരിപ്പൂരിൽ 58 ലക്ഷത്തിന്റെ സ്വർണ്ണം പിടിച്ചു

എ കെ ജെ അയ്യര്‍

വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (18:30 IST)
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്ന് അനധികൃതമായി കൊണ്ടുവന്ന 1132 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തു. ജിദ്ദയിൽ നിന്ന് ബഹ്‌റൈൻ വഴി ഗൾഫ് എയർ വിമാനത്തിൽ വന്നിറങ്ങിയ മലപ്പുറം വെള്ളയൂർ സ്വദേശിയായ യുവാവിൽ നിന്നാണ് ഇത് കസ്റ്റംസ് പിടിച്ചത്.

ഇതിനു വിപണിയിൽ 58 ലക്ഷം രൂപ വിലവരും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇയാളെ പരിശോധിച്ചത്. കഴിഞ്ഞ ആഴ്ച ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്നിറങ്ങിയ കോഴിക്കോട് വാവാട് സ്വദേശിയിൽ നിന്ന് 45 ലക്ഷത്തിലേറെ രൂപ വില വരുന്ന സ്വർണ്ണവും കൊടുവള്ളി സ്വദേശിയിൽ നിന്ന് 30 ലക്ഷത്തോളം രൂപയുടെ സ്വർണ്ണവും കസ്റ്റംസ് പിടികൂടിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍