അടിവസ്ത്രത്തിലും ഷൂവിനടിയിലും സ്വർണ്ണം ഒളിച്ചുകടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയിലായി

തിങ്കള്‍, 29 ഓഗസ്റ്റ് 2022 (16:14 IST)
കോഴിക്കോട് : അടിവസ്ത്രത്തിലും ഷൂവിനടിയിലും സ്വർണ്ണം ഒളിച്ചുകടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. ദുബായിൽ നിന്ന് കോഴിക്കോട്ടെ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ മലപ്പുറം കൊളത്തൂർ സ്വദേശി മുഹമ്മദ് യാസിനാണ് സ്വർണക്കടത്തിന് പിടിയിലായത്.
 
ഇയാൾ കടത്താൻ ശ്രമിച്ച സ്വർണ്ണത്തിനു ഒരു കോടിയോളം രൂപ വിലവരും. പ്രതിയെ കസ്റ്റംസ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണ മിശ്രിതം വസ്ത്രങ്ങളിൽ തേച്ചുപിടിപ്പിച്ചു കൊണ്ടുവന്ന നാല് പേരെ കസ്റ്റംസ് പിടികൂടിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കുള്ളിൽ കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കിലോയോളം സ്വർണ്ണമാണ് ഇത്തരത്തിൽ കസ്റ്റംസ് പിടികൂടിയത്.
 
ജിദ്ദയിൽ നിന്ന് വന്ന പാലക്കാട്ടെ മുഹമ്മദ് കൊട്ടേക്കാട്ടിൽ ഇലക്ട്രിക് കെട്ടിലിനുള്ളിൽ വളയ രൂപത്തിലായിരുന്നു സ്വർണ്ണം വേൾഡ് ചെയ്തു പിടിപ്പിച്ചു കൊണ്ടുവന്നത്. ഏകദേശം അരകിലോയോളം സ്വർണ്ണമാണ് ഇയാൾ ഈ രീതിയിൽ കടത്താൻ ശ്രമിച്ചത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍