ഇന്ത്യൻ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ മാപ്പ് നേപ്പാൾ പാർലമെന്റ് അംഗീകരിച്ചു

Webdunia
ശനി, 13 ജൂണ്‍ 2020 (18:24 IST)
ഇന്ത്യയുമായി തുറന്ന അതിർത്തി പങ്കിടുന്ന നേപ്പാളുമായുള്ള നയതന്ത്രബന്ധം കൂടുതൽ വഷളാകുന്നു. ഇന്ത്യൻ അതിർത്തിയുടെ അകത്തെ പ്രദേശങ്ങളെ കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ മാപ്പിന് നേപ്പാൾ പാർലമെന്റ് അംഗീകാരം നൽകി.വിഷയത്തിൽ ഇന്ത്യയുടെ ശക്തമായ എതിർപ്പ് മറികടന്നുകൊണ്ടാണ് നേപ്പാൾ പാർമ്മെന്റിന്റെ തീരുമാനം.
 
ഇന്ത്യൻ അതിർത്തിയിലെ കലാപാനി,  ലിപുലെഖ്, ലിംപിയാദുര തുടങ്ങിയ പ്രദേശങ്ങളെല്ലാം പുതിയ ഭൂപടം പ്രകാരം നേപ്പാൾ അതിർത്തിയിലാണ്. ചൈനയുമായുള്ള 62ലെ യുദ്ധത്തിന് ശേഷം ഇന്ത്യയുടെ ശക്തമായ സൈനിക നിരീക്ഷണം ഉള്ള മേഖലയാണിവ. ഇതോടെ ഇന്ത്യാ-നേപ്പാൾ നയതന്ത്ര ബന്ധം കൂടുതൽ വഷളാവാനാണ് സാധ്യത.
 
ഇന്ന് നേപ്പാളിൽ ചേർന്ന പ്രത്യേക പാർലമമെന്റ് സമ്മേളനത്തിൽ ആകെയുള്ള 275 അംഗങ്ങളിൽ 258 പേരാണ് പങ്കെടുത്തത്. ഇവരെല്ലാവരും തന്നെ പുതിയ ഭൂപടത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.ഇനി മാപ്പ് ദേശീയ അസംബ്ലിയുടെ അംഗീകാരത്തിന് അയക്കും. അവിടെയും വോട്ടെടുപ്പിലൂടെ മാപ്പ് അംഗീകരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article