ഏകദിനത്തിൽ 6 പേർ ഇരട്ടസെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും ടി20യിൽ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. എന്നാൽ ഏകദിനത്തിൽ 3 ഇരട്ടസെഞ്ചുറികൾ ഇപ്പോൾ തന്നെ സ്വന്തം പേരിലുള്ള രോഹിത് ശർമ്മയ്ക്ക് ടി20യിലും ഇത് സ്വന്തമാക്കാനുള്ള മികവുണ്ട്.മത്സരം പുരോഗമിക്കും തോറും രോഹിത്തിന്റെ പ്രഹരശേഷിയും ഉയരാറുണ്ട്.തുടക്കത്തിൽ സമയമെടുത്ത് കളിക്കുമെങ്കിലും പിന്നീട് അടിച്ചുതകർക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. നൂറ് റൺസിന് ശേഷം 250-300 പ്രഹരശേഷിയിലാണ് രോഹിത് കളിക്കാറുള്ളതെന്നും കൈഫ് ഓർമിപ്പിച്ചു.