2016 ജനുവരി ഒന്നിനും 2019 ഡിസംബര്‍ 31നും ഇടയിലുള്ള കാര്യങ്ങള്‍ വിലയിരുത്തിയാവും അവാര്‍ഡ് നൽകുക. ഏകദിനത്തിൽ 3 ഡബിൾ സെഞ്ചുറികളും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും രോഹിത്തിന്റെ പേരിലുണ്ട്.ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയടക്കം മികച്ച പ്രകടനമാണ് രോഹിത് പുറത്തെടുത്തത്. ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി നേടുന്ന ഏക താരവും രോഹിത്താണ്.അർജുന പുരസ്‌കാരങ്ങൾക്കായി ഇന്ത്യൻ താരം ശിഖർ ധവാന്റെയും ഇഷാന്ത് ശർമ്മയുടെയും പേരുകളും ബിസിസിഐ ശുപാർശ ചെയ്‌തിട്ടുണ്ട്.