ഇന്ത്യൻ താരം രോഹിത് ശർമ്മയും ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സുമാണ് തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചിട്ടുള്ളതെന്നാണ് ഹർഭജൻ പറയുന്നത്.സൺ റൈസേഴ്‌സ് ഹൈദരാബാദ് താരം ഡേവിഡ് വാർണറും തന്നെ വളരെ ബുദ്ധിമുട്ടിച്ചതായി ഹർഭജൻ പറഞ്ഞു. അതേസമയം ഐപിഎല്ലിലെ വ്എടിക്കെട്ട് ബാറ്റ്സ്മാൻ ആയിരുന്നെങ്കിലും ക്രിസ് ഗെയിലിനെ നേരിടുന്നതിൽ തനിക്ക് ബുദ്ധിമുട്ട് നേരിട്ടിട്ടില്ലെന്നും ഹർഭജൻ പറഞ്ഞു.