വിൻഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയിലും ആഡം ഗിൽക്രിസ്റ്റുമായിരിക്കും ഡുമിനിയുടെ ടീമിലെ ഓപ്പണർമാർ. ഇന്ത്യൻ സൂപ്പർ താരം രോഹിത് ശർമ്മ മൂന്നാമതും വിരാട് കോലി,എബി ഡിവില്ലിയേഴ്‌സ്,കിറോൺ പൊള്ളാർഡ്,ആന്ദ്രെ റസ്സൽ തുടങ്ങിയവർ യഥാക്രമം 4 മുതൽ 7 വരെ സ്ഥാനങ്ങളിൽ ഇറങ്ങും. അതേസമയം ഓസ്ട്രേലിയൻ താരം ബ്രെറ്റ്‌ലിയും ശ്രീലങ്കയുടെ മലിംഗയുമായിരിക്കും പേസ് ആക്രമണത്തിന് ചുക്കാൻ പിടിക്കുക.സ്പിന്നർമാരായി ദക്ഷിണാഫ്രിക്കയുടെ ഇമ്രാൻ താഹിറിനെയും ലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനെയുമാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.