വെസ്റ്റിൻഡീസ് ക്രിക്കറ്റിലെ മിന്നും താരമായിരുന്നു ഓൾറൗണ്ടർ ഡ്വയിൻ ബ്രാവോ. ബാറ്റുകൊണ്ടും ബോളുകൊണ്ടും വിൻഡീസിനായി പല മത്സരങ്ങളിലും ബ്രാവോ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോളിത അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു സ്വപ്‌ന ഹാട്രിക്ക് പ്രകടനം നടത്തുകയാണെങ്കിൽ ഏതെല്ലാം താരങ്ങളെ പുറത്താക്കാനാണ് ആഗ്രഹം എന്നത് തുറന്ന് പറഞ്ഞിരിക്കുകയാണ് ബ്രാവോ.ഇഎസ്‌പിഎൻ ക്രിക്കിൻഫോയുമായി നടത്തിയ അഭിമുഖത്തിലാണ് ബ്രാവോ ഇക്കാര്യം പറഞ്ഞത്.