ലോക്ഡൗണിൽ ആളുകളുടെ മനോനില തെറ്റി, ധോണി വിരമിച്ചു എന്ന വാർത്തകൾക്കെതിരെ തുറന്നടിച്ച് സാക്ഷി ധോണി

വ്യാഴം, 28 മെയ് 2020 (12:48 IST)
മുൻ ഇന്ത്യൻ നായകൻ ധോണി ക്രിക്കറ്റിൽനിന്നും വിരമിച്ചു എന്ന ട്വിറ്റർ ക്യാംപെയിന് എതിരെ തുറന്നടുച്ച് ധോണിയുടെ ഭാര്യ സാക്ഷി ധോണി. കഴിഞ്ഞ ദിവസമാണ് ധോണി റിട്ടയർസ് എന്ന ഹാഷ്ട്രാഗ് ട്രെൻഡിങ് ആയി മാറിയത്. ഇതോടെ രൂക്ഷമായ ഭാഷയിലായിരുന്നു സാക്ഷിയുടെ പ്രതികരണം. 'അത് വെറും അഭ്യൂഹങ്ങൾ മാത്രമാണ്. ലോക്ഡൗണിൽ ആളുകൾക്ക് മനോനില തെറ്റി; സാക്ഷി ട്വിറ്ററിൽ കുറിച്ചു. എന്നാൽ ഈ ട്വീറ്റ് പിന്നീട് സക്ഷി ഡിലീറ്റ് ചെയ്തു.
 
കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിന് ശേഷം ധോണി പിന്നീട് ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല, ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തി ധോണി മടങ്ങി വരുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. ഐ‌പിഎ‌ല്ലിനായി ധോണി ചെന്നൈയിലെത്തി പരിശീലനവും ആരംഭിച്ചിരുന്നു. എന്നാൽ രാജ്യത്ത് കൊവിഡ് വ്യാപനം വർധിച്ചതോടെ ഐപിഎൽ മാറ്റിവയ്ക്കുകയായിരുന്നു. ഐസിസി ടൂർണമെന്റുകൾ പുനരാരംഭിയ്ക്കുന്ന കാര്യത്തിൽ പൊലും ധാരണയായിട്ടില്ല. ഈ സാഹചര്യത്തിൽ ഐപിഎല്ലിന് കൂടുതൽ പ്രധാന്യം ലഭിച്ചേക്കില്ല.
 
ധോണി ഇനി ഇന്ത്യൻ ടിമിനായി കളിയ്ക്കാൻ ആഗ്രഹിക്കും എന്ന് തോന്നുന്നില്ല എന്ന് ചെന്നൈ സൂപ്പർ കിങ്സിൽ ധോണിയുടെ സഹതാരമായ ഹർഭജൻ സിങ് വെളിപ്പെടുത്തിയിരുന്നു. വിരമിക്കലിനെ കുറിച്ച് ധോണി അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായാണ് തനിയ്ക്ക അറിയാൻ സാധിച്ചത് എന്നായിരുന്നു ഭാജിയുടെ പ്രതികരണം. അതേസമയം ധോണി ഫോമിൽ മടങ്ങിയെത്തിയെങ്കിൽ ഇന്ത്യയ്ക്കായി കളീയ്ക്കണം എന്ന് നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ ഉപനായകൻ രോഹിത് ശർമ തുറന്നുപറഞ്ഞിരുന്നു. എന്നാൽ ധോണി ഉടൻ വിരമിക്കും എന്നുതന്നെയാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്,

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍