രോഹിതിനെയും നായകനാക്കണം, ആവശ്യവുമായി മുൻ ചീഫ് സെലക്ടർ

ശനി, 6 ജൂണ്‍ 2020 (14:07 IST)
നിശ്ചിത ഓവർ ക്രികറ്റിലെ ഇന്ത്യൻ ഉപനായകനാണ് ഇപ്പോൾ രോഹിത് ശർമ, എന്നാൽ രോഹിതിനെ ക്യാപ്റ്റനാക്കി ഉയർത്തണം എന്ന് പല കോണുകളിൽ നിന്ന്യും അവശ്യം ഉയരുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ നായകസ്ഥാനം രോഹിതിനും പങ്കിട്ടുനൽകണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇന്ത്യയുടെ മുൻ ചിഫ് സെലക്ടർ കിരൺ മോറെ. 
 
എല്ലാ ഫോർമാറ്റിലും നായക സ്ഥാനം വഹിയ്ക്കുന്ന കോഹ്‌ലിയ്ക്ക് ജോലി ഭാരം കൂടുതലാണ് എന്നത്തിനാൽ ക്യാപ്റ്റൻസി രോഹിതിന്കൂടി പങ്കിട്ട് നൽകണം എന്ന് കിരൺ മോറെ പറയുന്നു. 'നായകനെന്ന നിലയില്‍ സീസണ്‍ മുഴുവൻ കളിയ്ക്കുന്ന കൊഹ്‌ലി വലിയ സമ്മര്‍ദ്ദമാണ് നേരിടുന്നത്. ഇന്ത്യന്‍ ടീമിന് പുറമെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെയും നായകനാണ് കോഹ്‌ലി. 
 
2008ല്‍ ഇന്ത്യയ്ക്ക് അണ്ടര്‍-19 ലോകകപ്പ് സമ്മാനിച്ച നായകന്‍ കൂടിയായ കോഹ്‌ലി മികച്ച താരവും നായകനുമാണെന്ന കാര്യത്തില്‍ സംശയമില്ല, അണ്ടര്‍-19 ലോകകപ്പ് നേടിയപ്പോള്‍ തന്നെ കോഹ്‌ലി ഇന്ത്യന്‍ സീനിയര്‍ ടീമിനെ നയിക്കുമെന്നും സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നും ഞാന്‍ പറഞ്ഞിരുന്നു. എന്നാൽ കോഹ്‌ലിയ്ക്ക് ജോലി ഭാരം വളരെ കൂടുതലാണ്. രോഹിത് നല്ല നായനാണ്. നായക സ്ഥാനം പങ്കിട്ടുനൽകുന്നത് കോഹ്‌ലിക്കും ഗുണം ചെയ്യും. കിരൺ മോറെ പറഞ്ഞു 
 
താൻ മികച്ച നായകൻ തന്നെ എന്ന് തെളിയിച്ചിട്ടുള്ള താരമാണ് രോഹിത് ശര്‍മ. 2017ല്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചപ്പോഴാണ് രോഹിത് ആദ്യമായി ടീമിനെ നയിയ്ക്കുന്നത്. അന്ന് 2-1ന് ഏകദിന പരമ്പരയും 3-0ന് ടി20 പരമ്പരയും ഇന്ത്യ സ്വന്തമാക്കി. 2018ല്‍ ഇന്ത്യ ഏഷ്യകപ്പ് സ്വന്തമാക്കിയതും രോഹിത്തിന്റെ നേതൃത്വത്തിലായിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നാല് തവണ കിരീടത്തിലെത്തിച്ച് റെക്കോർഡിട്ട നായകൻ കൂടിയാണ് രോഹിത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍