മഴക്കാലം ശക്തി പ്രാപിയ്ക്കുന്നതിന് മുന്നോടിയായി കൃത്യമായ മുന്നൊരുക്കങ്ങൾ സ്വീകരിയ്ക്കാൻ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. മഴയെക്കുറിച്ചും മിന്നലിനെ കുറിച്ചും മുൻകൂട്ടി വിവരങ്ങൾ ലഭിയ്ക്കുന്നത്. ഐഐടിഎം വികസിപിച്ച ദാമിനി. കൃത്യമായ മുന്നറിയിപ്പുകൽ ലഭിയ്ക്കുന്നതിന് കേരള സർക്കാരിന്റെ ആപ്പായ GoKdirect ഉൾപ്പടെയുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ഗുണം ചെയ്യുമെന്ന് ദുരന്തനിവാരണ അതോരിറ്റി.
കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ ദുരന്ത പ്രതികരണ മാര്‍ഗരേഖയിലാണ് നിർദേശം മിന്നലിന്റെ ശക്തിയറിയാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റിയോറളജി വികസിപ്പിച്ച ആപ്പാണ് ദാമിനി. 20 കിലോമീറ്റര്‍ ചുറ്റളവില്‍ മിന്നലിന് സാധ്യതയുണ്ടെങ്കില്‍ 45 മിനിറ്റ് മുന്‍പേ മുന്നറിയിപ്പ് നല്‍കാന്‍ ദാമിനിക്കാകും. കേരള സർക്കാരിന്റെ GoKdirect എന്ന ആപ്പ്. ഉപയോഗിക്കുന്നത് കൃത്യമായ മുന്നറിയിപ്പുകൾ ലഭിയ്ക്കുന്നതിന് സഹായിയ്ക്കും.