മഹാരാഷ്ട്രയിൽനിന്നും മെയ് 21നാണ് ഹംസക്കോയയും കുടുംബവും നട്ടിലെത്തിയത്. ഹംസക്കോയയുടെ ഭാര്യക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ന്യുമോണിയ ബാധിതനായ ഹംസക്കോയക്ക് പ്ലാസ്മ തറാപ്പി ഉൾപ്പടെയുള്ള ചികിത്സകൾ നടത്തിയെങ്കിലും ഇന്നലെ ഉച്ചയോടെ രോഗം ഗുരുതരമാവുകയായിരുന്നു. ഹംസക്കോയയുടെ മരുമകള്‍ക്കും മൂന്ന് മാസവും മൂന്ന് വയസും പ്രായമുള്ള രണ്ടു ചെറുമക്കള്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.