സംസ്ഥാനത്തെ ജല സംഭരണികളിൽ 5 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പ്

ശനി, 6 ജൂണ്‍ 2020 (09:30 IST)
സംസ്ഥാനത്തെ വൈദ്യുത പദ്ധതികളിൾക്കായുള്ള ജല സംഭരണികളിൽ ജലനിരപ്പ് ഏറ്റവും ഉയർന്ന നിരക്കിൽ. കഴിഞ്ഞ വർഷത്തേയ്ക്കാൾ ഇരട്ടിയിലധികമാണ് പല ഡാമുകളിലെയും ലനിരപ്പ്. ശക്തമായ മഴ തുടരുന്നതിനാൽ ഇടുക്കി ശബരിഗിരി ഉൾപ്പടെയുള്ള പ്രധാന ഡാമുകളീലേയ്ക്ക് നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. 
 
1,040 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിയ്ക്കാൻ ആവശ്യമായ വെള്ളം ഇപ്പോൾ സംസ്ഥാനത്തെ ഡാമുകളിലുണ്ട്. ഏറ്റവും കൂടുതൽ വെള്ളമുള്ളത് ഇടുക്കി ഡാമിലാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 605 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിയ്ക്കാൻ ആവശ്യമായ വെള്ളം മാത്രമേ സംസ്ഥാനത്തെ ഡാമുകളിൽ ഉണ്ടായിരുന്നൊള്ളു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍