കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ, ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാമത്

ശനി, 6 ജൂണ്‍ 2020 (08:21 IST)
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിയ്ക്കുകയാണ്. ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയിൽ രോഗം വലിയ രീതിയിൽ വ്യാപിച്ച ഇറ്റലിയെ മറികടന്ന് ഇന്ത്യ ആറാം സ്ഥാനത്തെത്തി. 2,36,184 പേർക്കാണ് രാജ്യത്ത് വൈറസ് ബധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം 2,34,531 ആണ്. മരണസംഖ്യയിൽ ഇറ്റലിയേക്കാൾ ഇന്ത്യ ഏറെ പിന്നിലാണ് എന്നതാണ് അശ്വാസകരമായ കാര്യം. 
 
33,774 പേരാണ് ഇറ്റലിയിൽ രോഗബാധയെ തുടർന്ന് മരിച്ചത്. ഇന്ത്യയിൽ മരണസംഖ്യ 6,649 ആണ്. ഇന്ത്യയിൽ 1,13,233 പേർ രോഗമുക്തി നേടി. ഇറ്റലിയി രോഗമുക്തി നേടിയവരുടെ എണ്ണം 1,63,781 ആണ്. എന്നാൽ ഗുരുതരാവസ്ഥയിലുള്ള ഓഗിക:ളുടെ എണ്ണത്തിൽ ഇന്ത്യയാണ് മുന്നിൽ. 8,944 പേരാണ് ഇന്ത്യയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. ഇറ്റലിയിൽ 316 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളൂടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 17,121 രോഗികൾ ഗുരുതരാബസ്ഥയിലുള്ള അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍