മൈഗ്രെയ്ൻ ഉള്ളവർ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം, അറിയൂ !

വെള്ളി, 5 ജൂണ്‍ 2020 (15:54 IST)
മൈഗ്രയ്ന്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ്. അസഹ്യമായ തലവേദനയെന്ന് ഇതിനെ വേണമെങ്കില്‍ വിളിക്കാം. തലച്ചോറിലെ രക്തധമനികള്‍ വികസിക്കുന്നതാണ് ഇതിനുള്ള കാരണമെങ്കിലും ഏറെക്കുറെ നമ്മുടെ ജീവിതശൈലി തന്നെയാണ് ഈ രോഗത്തിന് കാരണവും. നമ്മുടെ ഭക്ഷണ രീതിയിലെ മാറ്റങ്ങള്‍ കൊണ്ട് മൈഗ്രേയ്ന്‍ വേദന കുറയ്ക്കാം മൈഗ്രെയ്ൻ വേഗനയെ ട്രിഗർ ചെയ്യുന്നതിൽനിന്നും വിട്ടുനിൽക്കണം എന്നതാണ് പ്രധാനം.   
 
മൈഗ്രെയ്ന്‍ വേദനയെ ട്രീഗർ ചെയ്യാൻ സാധ്യതയുള്ള, ശീതള പാനിയങ്ങള്‍, മസാലയടങ്ങിയ മല്‍സ്യമാംസങ്ങള്‍, നട്‌സ് തുടങ്ങിയവ ഒഴിവാക്കുകയോ അല്ലെങ്കില്‍ പരാമാവധി കുറയ്‌ക്കുകയോ ചെയ്താൽ ഒരു പരിധിവരെ മൈഗ്രെയ്ൻ വേദനയെ ചെറുക്കാം.  ഇലക്കറികള്‍, തവിടു കളയാത്ത ധാന്യം, തക്കാളി, നട്‌സ്, കരള്‍, മീന്‍ തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ മൈഗ്രെയ്ന്‍ കുറയ്ക്കും. ബീറ്റ്‌റൂട്ട്, കുക്കുമ്പര്‍, കാരറ്റ് എന്നിവയുടെ ജ്യൂസിനൊപ്പം ചീരയില പിഴിഞ്ഞ വെള്ളം ചേര്‍ത്ത് കുടിയ്ക്കുന്നത് മൈഗ്രെയ്‌ന് പരിഹാരമാണ്. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുന്നതും നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍