ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിച്ചാല്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കുമോ; സംഭവിക്കുന്നത് ഇതാണ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 24 ജൂലൈ 2025 (10:33 IST)
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കണമെന്ന് പലരും ഉപദേശിക്കാറുണ്ട്. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ജലാംശം നല്‍കുന്നത് ദഹനത്തെ സഹായിക്കുമെന്നും ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കുമെന്നും ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നും ചിലര്‍ വിശ്വസിക്കുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തിന് ജലാംശം അത്യാവശ്യമാണെങ്കിലും അത് ഭക്ഷണത്തിന് മുന്‍പ് കുടിക്കുന്നതുകൊണ്ട് ഗ്ലൈസെമിക് നിയന്ത്രണത്തെ കാര്യമായി ബാധിച്ചേക്കില്ലെന്ന് മറ്റുചിലരും വാദിക്കുന്നു.
 
സര്‍ട്ടിഫൈഡ് പ്രമേഹ വിദ്യാഭ്യാസ വിദഗ്ദ്ധ കനിക മല്‍ഹോത്ര പറയുന്നത് ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ഭക്ഷണത്തിന് ശേഷം  രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിച്ചേക്കുമെന്നാണ്. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹമോ ഇന്‍സുലിന്‍ പ്രതിരോധമോ ഉള്ളവരില്‍. വെള്ളം വയറു നിറയുന്നു എന്ന തോന്നല്‍ വര്‍ദ്ധിപ്പിക്കും. ഇത് ഭക്ഷണം കുറയ്ക്കുന്നതിനും ദഹനം മന്ദഗതിയിലാക്കുന്നതിനും  ഇടയാക്കും. 
 
ഇവ രണ്ടും ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവിനെ മന്ദഗതിയിലാക്കും. കൂടാതെ, മതിയായ ജലാംശം വൃക്കകളുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു. ഇത് മൂത്രത്തിലൂടെ അധിക പഞ്ചസാര പുറന്തള്ളാന്‍ സഹായിച്ചുകൊണ്ട് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എന്നിരുന്നാലും വെള്ളം ഗ്ലൂക്കോസ് മെറ്റബോളിസത്തെയോ കുടലിലെ ആഗിരണത്തെയോ നേരിട്ട് മാറ്റുന്നില്ലെന്ന് അവര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍