സാംസങ് ഗ്യാലക്സി A31 വിപണിയിൽ, സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ അറിയൂ !

വെള്ളി, 5 ജൂണ്‍ 2020 (12:08 IST)
എ സീരീസിൽ മറ്റൊരു സ്മാർട്ട്ഫോണിനെ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിയ്ക്കുകയാണ് സാംസങ്. ഗ്യാലക്സി A31 ഇന്നുമുതൽ ഫ്ലിപ്കാർട്ട്, ആമസോൺ, ബെനോ, സാംസങ് ഇന്ത്യ ഇസ്റ്റോര്‍ എന്നിവയിലൂടെയും സാംസങ്ങിന്റെ ഓഫ്‌ലൈൻ ഷോറൂമുകൾ വഴിയുംലഭ്യമാകും. 6 ജിബി റാം 128 ജിബി സ്റ്റോറേജിലാണ് സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തിയിരിയ്ക്കുന്നത്. 21,999 രൂപയാണ് സ്മാർട്ട്ഫോണിന്റെ വില. 
6.4 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് സൂപ്പർ അമോലെഡ് ഇന്‍ഫിനിറ്റി യു ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്. 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഷൂട്ടർ, 5 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സർ, 5 മെഗാപിക്‌സല്‍ മാക്രോ സെന്‍സർ എന്നിവയാണ് മറ്റു റിയർ ലെൻസുകൾ. 20 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയാണ് ഈ ഫോണില്‍ ഉള്ളത്.
 
മീഡിയടെക്കിന്റെ ഹീലിയോ പി 65 പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത് ആൻഡ്രോയിഡ് 10 ലാണ് സ്മാർട്ട്ഫോൻ പ്രവർത്തിയ്ക്കുക. ഫാസ്റ്റ് ചാർജിങ് സംവിധനത്തോടുകൂടിയ 5,000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍