ടെസ്റ്റ് ചരിത്രത്തിലെ അപകടകാരിയായ ഓപ്പണർ അവനാണ്, തുറന്നുപറഞ്ഞ് വിവിഎസ് ലക്ഷ്മൺ

ശനി, 6 ജൂണ്‍ 2020 (15:01 IST)
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യകണ്ട ഏറ്റവും മികച്ച ബാറ്റ്സ്‌മാൻ ആരെന്നു ചോദിച്ചാൽ വിവിഎസ് ലക്ഷ്മൺ എന്നലാതെ മറ്റൊരു ഉത്തരം ഉണ്ടാകില്ല. ക്രീസിൽ നിലയുറപ്പിച്ചുകഴിഞ്ഞാൽ പിന്നെ ബൗളർമാരുടെ ഒരു തന്ത്രവും വിലപ്പോകില്ല. താരത്തന്റെ മികവുകൊണ്ട് മാത്രം ഇന്ത്യ നിരവധി മത്സരങ്ങൾ വിജയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ ഓപ്പണർ ആരാണെന്ന് തുറന്നുപറയുകയാണ് വിവിഎസ്‌ ലക്ഷ്മൺ.
 
അത് മറ്റാരുമല്ല. മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദ്ര സെവാഗ് തന്നെ. ടെസ്റ്റ് ക്രിക്കറ്റിന്റെ ശൈലിയിൽ അല്ലായിരുന്നു സെവാഗിന്റെ ബാറ്റിങ് എന്നതാണ് ഇതിന് കാരണം എന്ന് ലക്ഷ്മൺ പറയുന്നു. 'ഓപ്പണിങ് ബാറ്റ്സ്മാനായി എത്തി ബൗളർമരെ തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച സെവാഗ് ഇക്കാര്യത്തിൽ ലോക ക്രിക്കറ്റിന് തന്നെ വഴികാട്ടിയാണ്. പന്തിന് തെയ്മാനമുണ്ടായി പരുവപ്പെടുന്നതുവരെ ശാന്തമായി ക്രീസിൽ തുടരുക എന്നതാണ് മറ്റു ഓപ്പണിങ് ബാറ്റ്സ്‌മാന്മാർ ചെയ്തിരുന്നത്. അതിന് മാറ്റമുണ്ടാക്കിയത് സെവാഗാണ്.
 
ലോക നിലവാരമുള്ള ബൗളര്‍മാര്‍ക്കെതിരെ ആക്രമണോത്സുക ബാറ്റിങ് പുറത്തെടുത്ത് ഏറ്റവും വിനാശകാരിയായ ഓപ്പണറാണ് താനെന്ന് സെവാഗ് സ്വയം തെളിയിച്ച. സെവാഗിന്റെ ആത്മവിശ്വാസവും പോസിറ്റിവിറ്റിയും അത്ഭുതകരമാണ്'. ലക്ഷ്മണ്‍ പറഞ്ഞു. ഇന്ത്യയ്ക്കുവേണ്ടി 104 ടെസ്റ്റുകള്‍ കളിച്ച സെവാഗ് 8,586 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ആദ്യമായി ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാനും സെവാഗാണ്. 2004ല്‍ പാകിസ്ഥാനിലെ മുള്‍ട്ടാനില്‍ നടന്ന ടെസ്റ്റിലായിരുന്നു സെവാഗിന്റെ പ്രകടനം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍