സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തോക്കുധാരികളെ കണ്ടെന്ന് റിപ്പോര്‍ട്ട് നല്കിയതിനെ തുടര്‍ന്ന് മുംബൈ പൊലീസ് ആരംഭിച്ച തിരച്ചില്‍ നിര്‍ത്തി. ഭീകരര്‍ എത്തിയിട്ടുണ്ടാകുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍ ആരംഭിച്ചത്. ഈ തിരച്ചില്‍ വെള്ളിയാഴ്ച അവസാനിപ്പിച്ചു.
മഹാരാഷ്‌ട്ര പൊലീസും സുരക്ഷ ഏജന്‍സികളും ജാഗ്രത പാലിക്കുന്നുണ്ട്. തീവ്രവാദികളെന്ന് സംശയിക്കുന്ന ആറുപേരെ കണ്ടുവെന്നാണ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. മുഖംമൂടി ധരിച്ച പാക് വേഷധാരികളുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുട്ടികള്‍ വെളിപ്പെടുത്തിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് മുംബൈയില്‍ വിവിധ ഏജന്‍സികള്‍ വ്യാപക പരിശോധന നടത്തിയത്. വിദ്യാര്‍ത്ഥികള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് രേഖാചിത്രം തയ്യാറാക്കി കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.