‘അമ്മ’ വഴി തമിഴ്നാട്ടിൽ ഇനി സൗജന്യ ഇന്റർനെറ്റും. തമിഴ്നാട്ടിലെ പ്രധാനപ്പെട്ട അന്‍പത് സ്ഥലങ്ങളിലാണ് സൗജന്യ അമ്മ വൈഫൈ സോൺ ഏർപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അണ്ണാ ഡിഎംകെയുടെ പ്രധാന തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്.
ബസ്ടെർമിനലുകളും പാർക്കുകളുമുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഫ്രീ വൈഫൈ സോണുകൾ ഏർപ്പെടുത്തുന്നത്. കൂടാതെ ഹയർ സെക്കൻഡറി സ്കൂളുകള്‍ക്കും കോളജ് വിദ്യാർഥികൾക്കും സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കും. ആദ്യ ഘട്ടത്തിൽ 50 സ്കൂളുകളെയാണു ഈ പദ്ധതിയിൽ ഉൾപ്പെടുത്തുക. ഇതിന് 10 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്.
കോയമ്പത്തൂരിൽ സൗരംഭകത്വ കേന്ദ്രവും ചെന്നൈ ഷോളിങ്ങനെല്ലൂരിലെ എൽകോട്ട് പ്രത്യേക സാമ്പത്തിക മേഖലയിൽ 80 കോടി രൂപ ചെലവിൽ ഇന്റഗ്രേറ്റഡ് ഐടി കോംപ്ലക്സും നിർമിക്കാന്‍ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ 650 ഇ– റജിസ്ട്രേഷൻ കേന്ദ്രങ്ങളും ആരംഭിക്കാക്കുന്നതിനായി 25 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.