കന്യാകുമാരിയിൽ ധ്യാനനിമഗ്നനായി മോദി, ചിത്രങ്ങൾ പുറത്ത്

അഭിറാം മനോഹർ
വെള്ളി, 31 മെയ് 2024 (12:36 IST)
Modi, Prime Minister
കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനമഗ്‌നനായി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച രാത്രി ഏഴരയോടെ ആരംഭിച്ച ഏകാന്തധ്യാനത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു. വെള്ളിയാഴ്ച പൂര്‍ണ്ണമായും തന്നെ ധ്യാനനിരതനാകുന്ന മോദി ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കന്യാകുമാരിയും പരിസരവും വന്‍ സുരക്ഷയിലാണ്.
 
ഹെലികോപ്റ്ററില്‍ തമിഴ്നാട് ഗസ്റ്റ് ഹൗസിലെ ഹെലിപ്പാഡില്‍ വ്യാഴാഴ്ച വൈകീട്ട് 5:10നാണ് തിരുവനന്തപുരത്ത് നിന്നും പ്രധാനമന്ത്രി കന്യാകുമാരിയിലെത്തിയത്. കസവ് നേരിയതണിഞ്ഞുകൊണ്ട് ഭഗവതിക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തീ ദീപാരാധനയും തൊഴുത് ഒറ്റയ്ക്ക് പ്രദക്ഷിണം നടത്തിയതിന് ശേഷമാണ് തമിഴ്നാട് പൂംപുഹാര്‍ ഷിപ്പിങ് കോര്‍പ്പറേഷന്റെ വിവേകാനന്ദന്‍ എന്ന ബോട്ടില്‍ വിവേകാനന്ദപ്പാറയിലേക്ക് തിരിച്ചത്. കന്യാകുമാരി ദേവി തപസ്സ് ചെയ്‌തെന്ന് വിശ്വസിക്കുന്ന ശ്രീപ്പാദപ്പാറയിലും തൊഴുതതിന് ശേഷം വിവേകാനന്ദമണ്ഡപത്തില്‍ പ്രദക്ഷിണം വെച്ചതിന് ശേഷമാണ് പ്രധാനമന്ത്രി ധ്യാനത്തിനിരുന്നത്. ധ്യാനം പൂര്‍ത്തിയാക്കി ശനിയാഴ്ച മൂന്നരയോടെ പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ തിരികെ തിരുവനന്തപുരത്തെത്തും. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.

അനുബന്ധ വാര്‍ത്തകള്‍

Next Article