ഗാന്ധി എന്ന സിനിമ ഇറങ്ങും വരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അധികമൊന്നും അറിയില്ലായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാര്‍ത്ത ഏജന്‍സിയായ എബിപിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. 1982ലാണ് റിച്ചാര്‍ഡ് ആറ്റന്‍ബറോ ഗാന്ധി എന്ന സിനിമ നിര്‍മിക്കുന്നത്. അതുവരെ മഹാത്മാഗാന്ധിയെ കുറിച്ച് അധികമൊന്നും ലോകത്തിന് അറിയില്ലായിരുന്നു എന്നായിരുന്നു മോദിയുടെ പരാമര്‍ശം. വളരെ പ്രശസ്തനായിരുന്നിട്ടും സിനിമയിലൂടെയാണ് ഗാന്ധിയെ ലോകം അറിഞ്ഞതെന്നും മോദി പറഞ്ഞു.
75 വര്‍ഷത്തിനിടെ ഗാന്ധിക്ക് ലോകത്തില്‍ അംഗീകാരം നേടിക്കൊടുക്കേണ്ടത് നമ്മുടെ രാജ്യത്തിന്റെ കടമയല്ലേ, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനേയും നെല്‍സണ്‍ മണ്ടേലയും അറിയുന്നതുപോലെ ഗാന്ധിയ ലോകത്തിന് അറിയില്ല അവരോളം മഹാനായിരുന്നു ഗാന്ധി. ലോകം മുഴുവന്‍ സഞ്ചരിച്ചതിന്റെ പരിചയം വച്ചാണ് ഈ കാര്യം പറയുന്നതെന്നും മോദി പറഞ്ഞു. അതേസമയം മഹാത്മാഗാന്ധിയുടെ യശ്ശസ് നശിപ്പിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.