മുംബൈയില്‍ ഈമാസം 15വരെ നിരോധനാജ്ഞ; മഹാരാഷ്ട്രയില്‍ കൊവിഡ് മൂലം മരിച്ചത് 60 പോലീസുകാര്‍

ശ്രീനു എസ്
വ്യാഴം, 2 ജൂലൈ 2020 (12:57 IST)
മുംബൈയില്‍ ഈമാസം 15വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ടെയിന്‍മെന്റ് സോണിലുള്ളവര്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തിലാണ് നടപടി. അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 60 പോലീസുകാരാണ്. ഇതില്‍ 38പേരും മുംബൈ പോലീസുകാരാണ്.
 
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1.8 ലക്ഷം കടന്നു. ഇന്നലെ 5531 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4938 പോലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article