ചൈനയുമായുള്ള ടെലികോം കരാറുകള്‍ ഇന്ത്യ റദ്ദാക്കി; ദേശീയപാത നിര്‍മാണ പദ്ധതികളില്‍ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കി

ശ്രീനു എസ്

വ്യാഴം, 2 ജൂലൈ 2020 (12:18 IST)
ചൈനയുമായുള്ള ടെലികോം കരാറുകള്‍ ഇന്ത്യ റദ്ദാക്കി. ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലുമാണ് 4ജി സാങ്കേതിക വിദ്യയിലെ ഉപകരണക്കരാറുകള്‍ റദ്ദുചെയ്തത്. ഇതിലേക്കായി പുതിയ ടെന്ററുകള്‍ ഉടന്‍ വിളിക്കുമെന്നാണ് സൂചന. അതേസമയം ദേശീയ പാത നിര്‍മാണ പദ്ധതികളില്‍ ഇനിമുതല്‍ ചൈനീസ് കമ്പനികളെ പങ്കാളിയാക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
 
കൂടാതെ ഹൈവേ പ്രോജക്ടുകളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. നിലവിലുള്ളതും ഭാവിയില്‍ വരാന്‍ പോകുന്നതുമായ എല്ലാ പദ്ധതിയില്‍ നിന്നും ചൈനയെ ഒഴിവാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍