അരുണാചൽ അതിർത്തിയിലും സൈനിക സന്നാഹം ഒരുക്കി ചൈന, പ്രതിരോധം ആരംഭിച്ചതായി സൈന്യം

വ്യാഴം, 2 ജൂലൈ 2020 (11:57 IST)
സംഘർഷം നിലനിൽക്കുന്ന കിഴക്കൽ ലഡാക്കിന് പുറമെ അരുണാചൽ അതിർത്തിയായ നിയിഞ്ചിയിലും സൈനിക സന്നാഹം ശക്തിപ്പെടുത്തി ഇന്ത്യ. അരുണാചൽ അതിർത്തിയിൽ ഇന്ത്യ പ്രതിരോധ നടപടികൾ ആരംഭിച്ചതായി ഇന്ത്യൻ സേന വൃത്തങ്ങൾ വ്യക്തമക്കി. നിയഞ്ചിയിൽ മികച്ച സൈനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതായാണ് സാറ്റലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട്. 
 
എയർപോർട്ട്, ഹെലിപാഡുകൾ, റെയിൽവെ സ്റ്റേഷൻ അടക്കമുള്ളവ അതിർത്തിയിലെ ഈ പ്രദേശത്ത് ഒരുക്കിയതായി വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിർത്തിയിലേയ്ക്ക് സൈനിക നീക്കം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണിത്.  തവാങ്, വലോക് എന്നിവിടങ്ങളിലും ചൈനീസ് സൈനിക നീക്കം ശ്രദ്ധയിൽ പെട്ടതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍