ഷംനയെ വിവാഹം കഴിയ്ക്കാൻ തന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടു, ഒരു സ്ത്രീയുമായി മുഴുവൻ സമയവും ഫോണിൽ സംസാരിയ്ക്കുമായിരുന്നു: വെളിപ്പെടുത്തലുമായി റഫീഖിന്റെ ഭാര്യ

വ്യാഴം, 2 ജൂലൈ 2020 (09:05 IST)
കൊച്ചി: ഷംന കാസിമിനെ ബ്ലാക്‌‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി റഫീഖിന്റെ പങ്ക് തെളിയിയ്ക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ. ഷംനയെ വിവാഹം ചെയ്യാൻ തന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടു എന്ന് റഫീഖിന്റെ ഭാര്യ പറഞ്ഞു. ഷംനയുടെ നമ്പർ റഫീഖിന് നൽകിയത് മേക്കപ്പ് ആർട്ടിസ്റ്റ് ഹാരിസ് ആണെന്നും, ആൽബങ്ങളിൽ അഭിനയിയ്ക്കുന്നവരുടെ ഫോൺ നമ്പരുകളൂം ഹാരിസ് റഫിഖിന് നൽകിയിരുന്നു എന്നും യുവതി വെളിപ്പെടുത്തി.
 
'ഇതിനു മുൻപും നിരവധി തട്ടിപ്പ് കേസുകളിൽ ഭർത്താവ് ജെയിലിൽ പോയിട്ടുണ്ട്. നിരവധി സ്ത്രീകളുമായി റഫീഖിന് ഫോണിൽ ബന്ധമുണ്ട്. ഇതിന്റെ പേരിൽ വീട്ടിൽ വഴക്കുണ്ടാവുക പതിവാണ്. ഷംനയെ വിവാഹം കഴിയ്ക്കാൻ എന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടു. ഷംനയെ വിളിച്ച സ്ത്രീ ഞാനല്ല. ഒരു സ്ത്രീയുമായി റഫീഖ് മുഴുവൻ സമയവും ഫോണിൽ സംസാരിയ്ക്കുമായിരുന്നു. ഇത് ഷംന തന്നെയാണ് എന്നാണ് വിശ്വാസം. ഷംനയുടെ ഫോട്ടോകൾ റഫീഖിന്റെ ഫോണിലേയ്ക്ക് അയച്ചിട്ടുണ്ട്.
 
ഫോട്ടോകൾ ഷംനയുടെ ഫോണിൽനിനും വന്നതാണ്. ഷംന സിനിമാ താരമായതുകൊണ്ട് ആദ്യമൊന്നും ഇത് വിശ്വസിച്ചിരുന്നില്ല. ഒരു സിനിമാ താരത്തോട് എങ്ങനെ അടുത്തു എന്ന് സംശയമായിരുന്നു. എന്നാൽ കേസ് പുറത്തുവന്നപ്പോഴാണ് വിശ്വാസമാായത്. തന്നെ കേസിൽ കുടുക്കും എന്ന് റഫീഖ് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍