ആരോഗ്യ വകുപ്പ് കൊവിഡ് സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല, ആശുപത്രി പടിയ്ക്കൽ കൊവിഡ് ബാധിതനായ 59കാരന് ദാരുണാന്ത്യം

വ്യാഴം, 2 ജൂലൈ 2020 (12:44 IST)
ബെംഗളൂരു: കൊവിഡ് ബാധിതൻ എന്ന് തെളിഞ്ഞിട്ടും ആശുപത്രി അധികൃതർ പ്രവേശനം നിഷേധിയ്ക്കപ്പെട്ട 59 കാരന് ആശുപത്രി പടിക്കൽ ദാരുണാന്ത്യം. സർക്കാർ അധികൃതർ തങ്ങൾക്ക് വിവരമൊന്നും നൽകിയിട്ടില്ല എന്ന് പറഞ്ഞ് വിക്ടോറിയ ആശുപത്രി രോഗിയെ പ്രവേശിപ്പിയ്ക്കാൻ തയ്യാറാവാതെ വന്നതോടെ ചികിത്സ ലഭിയ്ക്കാതെ 59 കാരൻ മരണപ്പെടുകയായിരുന്നു. 
 
കടുത്ത ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ലാബില്‍ നടത്തിയ കൊവിഡ് ടെസറ്റില്‍ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിരുന്നു. സ്ഥിതി മോശമായതിനെ തുടര്‍ന്ന് നിരവധി സ്വകാര്യ ആശുപത്രികളോട് പ്രവേശിക്കാന്‍ അനുമതി ചോദിച്ചെങ്കിലും ആരും സമ്മതിച്ചില്ല. ആശുപത്രിയിൽ ചികിത്സ ലഭിയ്ക്കാതെ വന്നതോടെ ഇയാള്‍ വീട്ടിലെ മുറിയില്‍ സ്വയം ക്വാറന്റീനിൽ പ്രവേശിച്ചു. മുറി അകത്തുനിന്ന് പൂട്ടുകയും ചെയ്തിരുന്നു
 
എന്നാല്‍ ചൊവ്വാഴ്ചയോടെ ബന്ധുക്കളുടെ ഫോണ്‍ വിളികള്‍ക്ക് മറുപടി ലഭിക്കാതെ വന്നതോടെ കുടുംബാഗംങ്ങള്‍ വാതില്‍ ചവിട്ടി പൊളിച്ചപ്പോഴാണ് 59 കാരൻ ബോധരഹിതനായി നിലത്ത് കിടക്കുത് കണ്ടത്. തുടർന്ന് ആംബുലൻസ് വിളിച്ചെങ്കിലും എറെ നേരം കഴിഞ്ഞാണ് എത്തിയത്. വിക്ടോറിയ ആശുപത്രിയില്‍ എത്തിയ ഇവരെ അകത്തു കയറാന്‍ സുരക്ഷാ ജീവനക്കാര്‍ സമ്മതിച്ചില്ല. രണ്ടുമണിയോടെ ഇദ്ദേഹം മരണപ്പെടുകയായിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍