ഇറക്കുമതിക്ക് ലൈസൻസ്, ചൈനീസ് ഉത്‌പന്നങ്ങൾക്ക് മേൽ നിയന്ത്രണങ്ങളുമായി കേന്ദ്രം

Webdunia
തിങ്കള്‍, 3 ഓഗസ്റ്റ് 2020 (16:37 IST)
ചൈനീസ് ഉത്‌പന്നങ്ങൾക്ക് മേ‌ൽ കൂടുതൽ നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ.കളിപ്പാട്ടങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും  ഇറക്കുമതിക്ക് ലൈസൻസ് നിര്‍ബന്ധമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയിരിക്കുന്നത്.സംഘര്‍ഷാവസ്ഥയ്ക്ക്  അയവു വന്നെങ്കിലും യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ചില പ്രദേശങ്ങളിൽ ചൈനയുടെ കടുംപിടുത്തം തുടരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
 
ഇന്ത്യൻ അതിർത്തിയിൽ നിന്ന് ചൈനീസ് സൈന്യത്തിന്റെ സമ്പൂർണ്ണ പിന്മാറ്റമെന്ന ആവശ്യം ഇന്നലെ സേനാ കമാൻഡർമാരുടെ യോഗത്തിലും ഉയർന്നിരുന്നു.ഇതോടെ വ്യാപാര രംഗത്ത് സമ്മർദ്ദം ശക്തമാക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇറക്കുമതിക്ക് ലൈസൻസ് നിര്‍ബന്ധമാക്കാനും തീരുവ കൂട്ടാനുമാണ് നീക്കം.
 
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി കുറക്കുക എന്ന തീരുമാനമാണ് പുതിയ നീക്കത്തിന് പിന്നിലെന്ന് പറയുമ്പോഴും നീക്കം ചൈനക്കെതിരെ തന്നെയാണെന്നാണ് വ്യക്തമാകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article